Breaking News

ഖത്തറില്‍ ഇന്ന് മുതല്‍ എല്ലാ സ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുവാനും കോവിഡ് വ്യാപനം തടയുവാനും ഖത്തറില്‍ ഇന്ന് മുതല്‍ എല്ലാ സ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമായിരിക്കും. 6 വയസില്‍ താഴെയുളള കുട്ടികള്‍ക്കും തുറന്ന സ്ഥലങ്ങളില്‍ കായിക വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും മാത്രമാണ് ഇളവുള്ളത്.


കോവിഡ് പ്രതിരോധത്തിന്റെ സുപ്രധാനമായ മാര്‍ഗങ്ങളിലൊന്നാണ് മാസ്‌കുകളെന്നും തങ്ങളുടേയും മറ്റുള്ളവരുടേയും സുരക്ഷ കണക്കിലെടുത്ത് എല്ലാവരും നിയമം പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

മാസ്‌ക് ധരിച്ച് കോവിഡ് പ്രതിരോധം തീര്‍ക്കുവാന്‍ മുന്നോട്ട് വരണമെന്ന സോഷ്യല്‍ മീഡിയ കാമ്പയിനുമായി ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറവും രംഗത്തെത്തി.

ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഗണ്യമായി വര്‍ദ്ധിക്കുകയും ഏറ്റവും പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ഖത്തര്‍ കാബിനറ്റ് തീരുമാനിച്ചത്.