Archived Articles

2022 ഫിഫ ലോക കപ്പിനുള്ള നറുക്കെടുപ്പ് ഏപ്രിലില്‍ ദോഹയില്‍ നടക്കും

ഡോ.അമാനുല്ല വടക്കാങ്ങര

ദോഹ: 2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്കുള്ള നറുക്കെടുപ്പ് ഏപ്രില്‍ മാസം ആദ്യം ദോഹയില്‍ നടക്കും.
കോവിഡ്-19 മഹാമാരി കാരണം ഭൂഖണ്ഡാന്തര പ്ലേ-ഓഫുകള്‍ ജൂണില്‍ മാത്രമേ നടക്കൂ എന്നതിനാല്‍ ആ ഘട്ടത്തില്‍ പങ്കെടുക്കുന്ന 32 ടീമുകളേയും അറിയാന്‍ കഴിയില്ല.


ഖത്തര്‍ 2022 ഫിഫ ലോക കപ്പിന്റെ ഉദ്ഘാടന മത്സരം നവംബര്‍ 21 ന് ആയിരിക്കും. ഖത്തറില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ലോകമെമ്പാടുമുള്ള മികച്ച ഫുട്‌ബോള്‍ പ്രതിഭകള്‍ പങ്കെടുക്കും. ആരാധകര്‍ക്ക് ഖത്തറിന്റെ സംസ്‌കാരം കണ്ടെത്താനുള്ള അവസരം നല്‍കുന്ന നിസ്തുല ടൂര്‍ണമെന്റായിരിക്കുമിത്. മാത്രമല്ല, സ്റ്റേഡിയങ്ങള്‍ തമ്മിലുള്ള ദൂരം കുറവായതിനാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍, ഒരു ദിവസം ഒന്നില്‍ കൂടുതല്‍ മത്സരങ്ങളില്‍ കാണാനും ഖത്തര്‍ അവസരമൊരുക്കും.