Archived Articles

നേരിയ ലക്ഷണങ്ങളുള്ള കോവിഡ് രോഗികള്‍ വീട്ടില്‍ ഐസൊലേഷനില്‍ കഴിഞ്ഞാല്‍ മതി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നതായി ബോധ്യപ്പെട്ട സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം രംഗത്തെത്തി. വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിയേക്കാമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.


നേരിയ ലക്ഷണങ്ങളുള്ള കോവിഡ് രോഗികള്‍ ആശുപത്രികളിലേക്ക് തന്നെ വരേണ്ടതില്ല. 10 ദിവസം വീട്ടില്‍ ഐസൊലേഷനില്‍ കഴിഞ്ഞാല്‍ മതി . ആദ്യ 5 ദിവസം സ്വന്തം മുറിയില്‍ ഒതുങ്ങി കഴിയുക. കുടുംബാംഗങ്ങളുമായി പോലും ബന്ധപ്പെടരുത്.

5 ദിവസം കഴിഞ്ഞ് പുറത്തിറങ്ങാം. എന്നാല്‍ സ്ഥിരമായി മാസ്‌ക് ധരിക്കണം.

വീട്ടില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് മരുന്നോ മറ്റു സഹായങ്ങളോ ആവശ്യമുണ്ടെങ്കില്‍ 16000 എന്ന നമ്പറില്‍ ഭാഷ തെരഞ്ഞെടുത്ത് ഒന്ന് അമര്‍ത്തിയ ശേഷം മൂന്ന് അമര്‍ത്തിയാല്‍ 24 മണിക്കൂറും സേവനം ലഭിക്കും.

Related Articles

Back to top button
error: Content is protected !!