Archived Articles

കോവിഡ് പ്രതിരോധത്തില്‍ ലോകത്തെ മികച്ച 10 രാജ്യങ്ങളില്‍ സ്ഥാനം പിടിച്ച് ഖത്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് പ്രതിരോധത്തില്‍ ലോകത്തെ മികച്ച 10 രാജ്യങ്ങളില്‍ സ്ഥാനം പിടിച്ച് ഖത്തര്‍ . സുരക്ഷ മുന്‍കരുതലുകളും വാക്‌സിനേഷനുമായിരുന്നു ഖത്തറിന്റെ കോവിഡ് പ്രതിരോധത്തിന്റെ ശ്രദ്ധേയമായ നേട്ടങ്ങള്‍.

2021ല്‍ ആരോഗ്യമേഖല കൈവരിച്ച ശ്രദ്ധേയമായ വിജയങ്ങളില്‍ ഒന്നാണ് ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ കാമ്പെയ്ന്‍ പൗരന്മാര്‍ക്കും രാജ്യത്തെ താമസക്കാര്‍ക്കുമായി സൗജന്യമായി നടപ്പാക്കിയത്.

ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോവിഡിനെതിരായ വാക്‌സിനേഷന്‍ കവറേജിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച 10 രാജ്യങ്ങളില്‍ ഖത്തര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.ജനസംഖ്യയുടെ 86 ശതമാനത്തിലധികം പേര്‍ക്ക് വാക്സിനേഷന്റെ രണ്ട് ഡോസുകള്‍ ലഭിച്ചു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 6 മാസം പിന്നിട്ടവര്‍ക്കൊക്കെ ബൂസ്റ്റര്‍ ഡോസ് വിതരണവും ആരംഭിച്ചു കഴിഞ്ഞു.