Breaking News

പള്ളികളില്‍ സാമൂഹിക അകലം പുനഃസ്ഥാപിക്കണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഖത്തറില്‍ പള്ളികളില്‍ സാമൂഹിക അകലം പുനഃസ്ഥാപിക്കണമെന്ന ആവശ്യമുയരുന്നു. വെളളിയാഴ്ച ജുമുഅ നമസ്‌കാരത്തിനും നിത്യവുമുള്ള അഞ്ച് നേരത്തെ സംഘടിത നമസ്‌കാരത്തിനും ജനങ്ങള്‍ കൂടുമ്പോള്‍ സാമൂഹിക അകലം പാലിക്കുന്നത്് നന്നാകുമെന്നാണ് അഭിപ്രായപ്പെടുന്നത്.

നേരത്തെ പള്ളികളിലൊക്കെ സാമൂഹിക അകലം പാലിക്കുന്ന സ്റ്റിക്കറുകള്‍ പതിച്ച് അകലം പാലിച്ചാണ് നിന്നിരുന്നത്. എന്നാല്‍ രാജ്യത്ത് കോവിഡ് സ്ഥിതിഗതികള്‍ മെച്ചപ്പെട്ട സാഹചര്യത്തില്‍ അത്തരം സ്റ്റിക്കറുകള്‍ നീക്കുകയായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയിലധികമായി രാജ്യത്ത് കോവിഡ്് കേസുകള്‍ ഗണ്യമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ അടിയന്തിര നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്