Breaking News

ഖത്തറില്‍ പി.സി. ആര്‍ പരിശോധനക്ക് ഡിമാന്റ് കൂടുന്നു, യാത്രക്ക് ശേഷം റാപിഡ് ആന്റിജന്‍ ടെസ്റ്റ് മതി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡിന്റെ പുതിയ തരംഗം പടരുകയും പി.സി. ആര്‍ പരിശോധനക്ക് ഡിമാന്റ് കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ യാത്രക്ക് ശേഷം പി.സി.ആര്‍ പരിശോധനക്ക് പകരം തല്‍ക്കാലം റാപിഡ് ആന്റിജന്‍ ടെസ്റ്റ് മതിയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. യാത്രക്ക് മുമ്പ് പി.സി.ആര്‍. പരിശോധന തന്നെ വേണ്ടിവരും.

ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഓഫ് ഓപറേഷന്‍സ് ഡോ. സംയ അഹ് മദ് അല്‍ അബ്ദുല്ല എല്ലാ ഹെല്‍ത്ത് സെന്റര്‍ മാനേജര്‍മാര്‍ക്കും അയച്ചതായി അറിയുന്നു.