Breaking News

പി.സി. ആര്‍, ആന്റിജന്‍ പരിശോധനകള്‍ക്ക് തിരക്കേറുന്നു, 6 ഹെല്‍ത്ത് സെന്ററുകളുടെ സേവനം സ്വദേശികള്‍ക്ക് മാത്രമാക്കി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡിന്റെ പുതിയ തരംഗം പടരുകയും പി.സി. ആര്‍, ആന്റിജന്‍ പരിശോധനകള്‍ക്ക് തിരക്കേറുകയും ചെയ്യുന്ന സാഹചര്യത്തില്‍ , 6 ഹെല്‍ത്ത് സെന്ററുകളുടെ സേവനം  സ്വദേശികള്‍ക്ക്  മാത്രമാക്കാന്‍ തീരുമാനിച്ചതായി അറിയുന്നു.

തുമാമ, റൗദത് അല്‍ ഖൈല്‍, ലിബൈബ്, ഉം സലാല്‍, അല്‍ വജബ, മയിദര്‍ എന്നീ ഹെല്‍ത്ത് സെന്ററുകളാണ് സ്വദേശികള്‍ക്ക്

മാത്രമാക്കിയതെന്നാണ് അറിയുന്നത്.

ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഓഫ് ഓപറേഷന്‍സ് ഡോ. സംയ അഹ് മദ് അല്‍ അബ്ദുല്ല എല്ലാ ഹെല്‍ത്ത് സെന്റര്‍ മാനേജര്‍മാര്‍ക്കും അയച്ചതായി അറിയുന്നു.