Archived Articles

ഖത്തറില്‍ ഇന്നും മഴക്ക് സാധ്യത

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിന്റെ വിവധ ഭാഗങ്ങളില്‍ ഇന്നും മഴ പെയ്യയുവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അന്തരീക്ഷം ഭാഗികമായി മൂടിക്കെട്ടിയിരിക്കുമെന്നതിനാല്‍ ദൂരക്കാഴ്ചയുടെ പരിധി കുറയും. വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കമമെന്നും കടലുമായി ബന്ധപ്പെട്ട എല്ലാ വിനോദ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്നും കാലാവസ്ഥ വകുപ്പ് ആവശ്യപ്പെട്ടു.