Breaking News

പി.സി. ആര്‍. പരിശോധനക്ക് മാത്രമായി ലുസൈലില്‍ പുതിയ ഡ്രൈവ്-ത്രൂ കോവിഡ്-19 ടെസ്റ്റിംഗ് സെന്റര്‍ നാളെ പ്രവര്‍ത്തനമാരംഭിക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ പി.സി. ആര്‍. പരിശോധനയുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുവാന്‍ പി.സി. ആര്‍. പരിശോധനക്ക് മാത്രമായി ലുസൈലില്‍ പുതിയ ഡ്രൈവ്-ത്രൂ കോവിഡ്-19 ടെസ്റ്റിംഗ് സെന്റര്‍ നാളെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

പുതിയ കേന്ദ്രം ഡ്രൈവ്-ത്രൂ പിസിആര്‍ ടെസ്റ്റിന് മാത്രമുള്ളതാണ്. ഇത് ലുസൈല്‍ സര്‍ക്യൂട്ടിന് എതിര്‍വശത്താണ് സ്ഥിതി ചെയ്യുന്നത്. നാളെ, ജനുവരി 6, വ്യാഴാഴ്ച, വൈകുന്നേരം 4 മണിക്ക് പ്രവര്‍ത്തനം ആരംഭിക്കും, മന്ത്രാലയം വ്യക്തമാക്കി.

പുതിയ 10-ലെയ്ന്‍ ടെസ്റ്റിംഗ് സെന്ററിന് പ്രതിദിനം 5,000 പേരെ വരെ പരിശോധിക്കാനാകും. ആഴ്ചയിലുടനീളം രാവിലെ 8 മണി മുതല്‍ രാത്രി 10 മണിവരെ കേന്ദ്രം പ്രവര്‍ത്തിക്കുമെന്നും പി.സി. ആര്‍. പരിശോധനയുടെ ഡിമാന്റ് ഉള്ളിടത്തോളം കേന്ദ്രം പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും മന്ത്രാലയം സൂചിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!