Breaking News

ഖത്തറില്‍ ഓണ്‍ ലൈന്‍ ക്‌ളാസുകള്‍ ജനുവരി 27 വരെ തുടരും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുകയും പ്രതിദിന കേസുകള്‍ ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഖത്തറിലെ എല്ലാ പൊതു-സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും ഓണ്‍ ലൈന്‍ ക്‌ളാസുകള്‍ ജനുവരി 27 വരെ തുടരുവാന്‍ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ഈകാലയളവില്‍ എല്ലാ വിദ്യാര്‍ത്ഥികളുടെയും ഹാജര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.
എന്നാല്‍ നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ സ്‌ക്കൂളുകളില്‍ നടത്താം. 11, 12 ക്‌ളാസുകള്‍ക്ക് 50 ശതമാനം ശേഷിയില്‍ ഓഫ് ലൈന്‍ ക്‌ളാസുകളാവാം.


അധ്യാപക അധ്യാപകേതര ജീവനക്കാര്‍ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും ഹാജറാവണം.

ഓണ്‍ ലൈന്‍ ക്ളാസുകളിലൂടെ തങ്ങളുടെ കുട്ടികള്‍ക്ക് ആവശ്യമായ പാഠങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സഹകരിക്കാനും മന്ത്രാലയം മാതാപിതാക്കളോട് ആവശ്യപ്പെട്ടു.