Archived Articles

കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ പരമാവധി വില നിശ്ചയിച്ച് പൊതുജനാരോഗ്യ മന്ത്രാലയം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് ടെസ്റ്റിംഗ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തുകയും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് അംഗീകരിക്കുകയും ചെയ്തതിന് പിന്നാലെ റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ പരമാവധി വില നിശ്ചയിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. റോഷ് ഡയഗ്‌നോസ്റ്റിക്‌സിന്റെ നിന്നുള്ള കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ പരമാവധി വില 35 റിയാലും മറ്റ് നിര്‍മ്മാതാക്കളില്‍ നിന്നുള്ളവയ്ക്ക് 25 റിയാലുമാണ് മന്ത്രാലയം നിശ്ചയിച്ച പരമാവധി വില.