Archived Articles

ഖത്തറില്‍ ഫാര്‍മസികള്‍ക്ക് റാപ്പിഡ് ടെസ്റ്റുകള്‍ നടത്താന്‍ അനുവാദമില്ല

അമാനുല്ല വടക്കാങ്ങര

ദോഹ: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ക്ക് അനുസൃതമായി ഫാര്‍മസികളില്‍ കോവിഡ് -19 റാപ്പിഡ് ടെസ്റ്റുകള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം സര്‍ക്കുലറില്‍ അറിയിച്ചു.

വീട്ടില്‍ പരിശോധന നടത്താന്‍ ഫാര്‍മസികള്‍ ഒരാള്‍ക്ക് പരമാവധി 10 കിറ്റുകള്‍ മാത്രമേ വില്‍ക്കാവൂ. 16 വ്യത്യസ്ത തരം റാപ്പിഡ് ഹോം ടെസ്റ്റ് കിറ്റുകള്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയിട്ടുണ്ട്.