Archived Articles

പി എസ് സി പരിശീലന പരിപാടി സംഘടിപ്പിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ:നാട്ടില്‍ സര്‍ക്കാര്‍ സര്‍വീസുകളില്‍ പ്രവാസികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കള്‍ച്ചറല്‍ ഫോറം പി എസ് സി പരിശീലന പരിപാടി സംഘടിപ്പിച്ചു. കൂടെയുണ്ട് കള്‍ച്ചറല്‍ ഫോറം എന്ന തലക്കെട്ടില്‍ കള്‍ച്ചറല്‍ ഫോറം എച്ച് ആര്‍ വകുപ്പിന്റെ കീഴിലാണ് കെ എസ് ഇ ബിയുടെ സബ് എഞ്ചിനീയര്‍ തസ്തികയിലേക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചത്.

റിട്ടയേര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അബ്ദുള്‍ നാസറാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനത്തിന് നേതൃത്വം കൊടുത്തത്.

കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് മുനീഷ് എ സി പരിപാടി ഉദ്ഘാടനം ചെയ്തു.മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത അറുപതോളം ഉദ്യോഗാര്‍ത്ഥികളും കള്‍ച്ചറല്‍ ഫോറം നേതാക്കളും പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!