Archived Articles

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ഇന്ന് 684 പേര്‍ പിടിയില്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 684 പേരെ ഇന്ന് പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 431 പേരാണ് പിടിയിലായത്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി അടഞ്ഞ സ്ഥലങ്ങളിലും തുറന്ന സ്ഥലങ്ങളിലുമെല്ലാം ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.

സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 220 പേരേയും മൊബൈലില്‍ ഇഹ് തിറാസ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് ഇന്ന് 33 പേരെയുമാണ് ഇന്ന് പിടികൂടിയത്.
പിടികൂടിയവരെയെല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമായപ്പോള്‍ ഇത്തരം പരിശോധനകള്‍ അധികൃതര്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ പ്രതിദിനം കോവിഡ് കേസുകള്‍ ഗണ്യ മായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയമം പാലിക്കുന്നുവെന്നുറപ്പുവരുത്തുന്നതിന്റെ ഭാഗമായി പരിശോധനകള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് .