Breaking News

മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട്ട് ജനുവരിയിലെ എല്ലാ ആക്ടിവിറ്റികളും നിര്‍ത്തിവെച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട്ട് ജനുവരിയിലെ എല്ലാ ആക്ടിവിറ്റികളും നിര്‍ത്തിവെച്ചു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നട
പടി. ജനുവരിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും വര്‍ക്ക് ഷോപ്പുകളും റദ്ദാക്കപ്പെടുമെന്ന് ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വഴിയാണ് മ്യൂസിയം അറിയിച്ചത്.

കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്ക് ലേണിംഗ് റിസോഴ്സ് വെബ് പേജ് പരിശോധിക്കാമെന്നും പ്രസ്താവനയില്‍ പറയുന്നു. സന്ദര്‍ശകരുടെ സാംസ്‌കാരികവും കലാപരവും സാമൂഹികവുമായ ആവശ്യങ്ങള്‍ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ ഇസ് ലാമിക ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച കലാപരമായ വസ്തുക്കളുടെ വന്‍ ശേഖരമാണ് മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട്ടിലുള്ളത്.