Archived Articles

സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ നിന്നെടുക്കുന്ന ആന്റിജന്‍ ടെസ്റ്റ് ഫലം ഇന്നു മുതല്‍ ഇഹ് തിറാസില്‍ പ്രതിഫലിക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ നിന്നെടുക്കുന്ന ആന്റിജന്‍ ടെസ്റ്റ് ഫലം ഇന്നു മുതല്‍ ഇഹ് തിറാസില്‍ പ്രതിഫലിക്കും. കഴിഞ്ഞ ആഴ്ചയാണ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം കോവിഡ് ടെസ്റ്റിംഗ് പ്രോട്ടോകോളില്‍ താല്‍ക്കാലിക മാറ്റങ്ങള്‍ അനുവദിക്കുകയും 50 വയസില്‍ താഴെയുള്ളവര്‍ക്കും യാത്ര കഴിഞ്ഞു തിരിച്ചെത്തുന്നവര്‍ക്കുമടക്കം ചില വിഭാഗങ്ങള്‍ക്ക് പി.സി. ആര്‍. പരിശോധനക്ക് പകരം റാപിഡ് ആന്റിജന്‍ ടെസ്റ്റ് മതിയെന്ന വ്യവസ്ഥ കൊണ്ടുവരികയും ചെയ്തത്.

ജനുവരി 5 മുതല്‍ തന്നെ പുതിയ പ്രോട്ടോക്കോള്‍ പ്രാബല്യത്തില്‍ വന്നിരുന്നെങ്കിലും സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ നിന്നെടുക്കുന്ന ആന്റിജന്‍ ടെസ്റ്റ് ഫലം ഇഹ് തിറാസില്‍ പ്രതിഫലിച്ചിരുന്നില്ല . എന്നാല്‍ ഇന്നുമുതല്‍ സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ നിന്നും ആന്റിജന്‍ ടെസ്‌റ്റെടുത്ത് മണിക്കൂറുകള്‍ക്കകം ഇഹ് തിറാസില്‍ പ്രതിഫലിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.