Breaking News

ഖത്തറിലെ ഉംസൈദില്‍ ഡെസേര്‍ട്ട് സഫാരിക്കിടെ മരണപ്പെട്ട അബ്നാസ് അബ്ദുല്ലയുടെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും

അമാനുല്ല വടക്കാങ്ങര

ദോഹ . ഖത്തറിലെ ഉംസൈദില്‍ ഡെസേര്‍ട്ട് സഫാരിക്കിടെ മരണപ്പെട്ട അബ്നാസ് അബ്ദുല്ലയുടെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി. മയ്യിത്ത് പരിപാലന സമിതി അല്‍ ഇഹ് സാന്‍ ചെയര്‍മാന്‍ മഹബൂബ് നാലകത്ത് അറിയിച്ചു. രാത്രി 8 മണിക്ക് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസിലാണ് മൃതദേഹം കൊണ്ടുപോകുന്നത്.

കണ്ണൂര്‍ മട്ടന്നൂര്‍ ചാവശ്ശേരി കാശിമുക്കില്‍ അബ്നാസ് അബ്ദുല്ലയാണ് ഇന്നലെ രാവിലെ വാഹനാപകടത്തില്‍ മരിച്ചത്. വിവാഹം കഴിക്കുന്നതിനായി നാട്ടില്‍ പോകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു അബ്‌നാസ് എന്ന് കൂട്ടുകാര്‍ പറഞ്ഞു. കൂട്ടുകാരോടൊപ്പമുള്ള ഡെസേര്‍ട്ട് സഫാരി അന്ത്യയാത്രയാകുമെന്ന് ആരും പ്രതീക്ഷിച്ചതായിരുന്നില്ല. അബ്‌നാസിന്റെ വേര്‍പാട് താങ്ങാനാവാതെ പ്രയാസപ്പെടുകയാണ് കൂട്ടുകാര്‍.