Breaking News

ഖത്തറില്‍ ഇന്നും കോവിഡ് രോഗികളുടെ ഇരട്ടിയിലധികം രോഗമുക്തര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഇന്നും കോവിഡ് രോഗികളുടെ ഇരട്ടിയിലധികം രോഗമുക്തര്‍ . കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇതേ നിലയിലാണ് കോവിഡ് സ്ഥിതിഗതികള്‍ എന്നത് ഏറെ ആശ്വാസം നല്‍കുന്നതാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 26740 പരിശോധനകളില്‍ 135 യാത്രക്കര്‍ക്കടക്കം 912 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 777 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചത്. 2019 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂ. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 13099 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 8 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഒരാളെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 161 പേര്‍ ആശുപത്രിയിലും 44 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button
error: Content is protected !!