Archived Articles

ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ഖത്തറില്‍ തണുപ്പ് കൂടിയേക്കും

അമാനുല്ല വടക്കാങ്ങര

 

ദോഹ: ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ഖത്തറില്‍ തണുപ്പ് കൂടിയേക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വടക്കുപടിഞ്ഞാറന്‍ കാറ്റ് വീണ്ടുമെത്തുന്നതിനാലാണിത്. ഖത്തറിന്റെ എല്ലാ ഭാഗങ്ങളിലും തണുപ്പ് കൂടിയേക്കും.
അബൂ സംറയില്‍ ഇതിനകം തന്നെ തണുപ്പ് 5 ഡിഗ്രിവരെയെത്തിയതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു.

പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ ദൃശ്യ പരത കുറയാം. കടല്‍ പ്രക്ഷുബ്ദമായിരിക്കും.

അതിനാല്‍ ഈ സമയത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്നും സമുദ്ര പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്നും ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!