Archived Articles

ദ പെര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ് ഏറ്റെടുത്ത് ബിസിനസ് പ്രമുഖര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ദ പെര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ് ഏറ്റെടുത്ത് ബിസിനസ്് പ്രമുഖര്‍ .

ഖത്തറിന്റെ കായിക സ്വപ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഈ പ്രസിദ്ധീകരണം ഏറെ ശ്രദ്ധേയമായ ശ്രമമാണെന്ന് പുസ്തകം ഏറ്റുവാങ്ങിയ ബിസിനസ്് പ്രമുഖര്‍ അഭിപ്രായപ്പെട്ടു.

സെപ്രോടെക് സി.ഇ.ഒ. ജോസ് ഫിലിപ്പ്, അബ്ദുല്‍ വദൂദ് ട്രേഡിംഗ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ വദൂദ്,
ഗുഡ്‌ വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ നൗഷാദ് അബു, എസ്.കെ. എസ്. മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ സത്താര്‍, നവാസ് എം.കെ. പാക് ആന്റ് പ്രിന്റ്, ഡ്രീം പ്രോപ്പര്‍ട്ടീസ് സ്ഥാപകനും ചെയര്‍മാനുമായ മുഹമ്മദ് ഷഫീഖ്
തുടങ്ങി നിരവധി പേരാണ് മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖില്‍ നിന്നും പുസ്തകത്തിന്റെ കോപ്പി ഏറ്റുവാങ്ങിയത്.

പുസ്തകത്തിന്റെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം