Breaking News

ഖത്തര്‍ യൂണിവേര്‍സിറ്റിയില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നഴ്‌സിംഗ് കോഴ്‌സ്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ യൂണിവേര്‍സിറ്റിയില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നഴ്‌സിംഗ് ആരംഭിക്കുമെന്ന് യൂണിവേര്‍സിറ്റി പ്രസിഡണ്ട് ഡോ. ഹസന്‍ ബിന്‍ റാഷിദ് അല്‍ ദര്‍ഹാം വ്യക്തമാക്കി. നഴ്‌സിംഗ് കോഴ്‌സ് ആരംഭിക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ ആദ്യ ബാച്ച്് അടുത്ത അധ്യയന വര്‍ഷാരംഭം മുതല്‍ ആരംഭിക്കും.

മഹാമാരിക്കാലത്ത് താല്‍ക്കാലിക പരിഹാരമെന്ന നിലക്കാണ് ഓണ്‍ ലൈന്‍ ക്‌ളാസുകള്‍ ആരംഭിച്ചതെന്നും എത്രയും വേഗം നേരിട്ടുള്ള ക്‌ളാസുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.