Breaking News

ഖത്തര്‍ കസ്റ്റംസ് നിരോധിത ഗുളികകള്‍ പിടികൂടി

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ എയര്‍ കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് ഇന്‍സ്പെക്ടര്‍മാര്‍ വന്‍തോതില്‍ നിരോധിത ഗുളികകള്‍ പിടികൂടി.പിടിച്ചെടുത്ത ലിറിക്ക ഗുളികകള്‍ കേക്ക് മെഷീനിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. മൊത്തം 4060 ഗുളികകളാണ് പിടികൂടിയതെന്ന് കസ്റ്റംസ് വകുപ്പ് ട്വീറ്റ് ചെയ്തു.