Breaking News

ഖത്തറില്‍ കോവിഡ് രോഗമുക്തി കൂടുന്നു; രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ മൂവായിരത്തില്‍ താഴെയെത്തി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് രോഗമുക്തി കൂടുന്നു; രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ മൂവായിരത്തില്‍ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന 19716 പരിശോധനയില്‍ 44 യാത്രക്കാര്‍ക്കടക്കം 310 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 266 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചവരാണ്. 543 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം രോഗികള്‍ 2940 ആയി കുറഞ്ഞു. 2 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2 പേരെ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. മൊത്തം 32 പേര്‍ ആശുപത്രിയിലും 20 പേര്‍ തീവ്രപരിചരണ വിഭാഗത്തിലും ഇപ്പോള്‍ ചികിത്സയിലുണ്ട്.