Breaking News

ഖത്തറിലെ മൊത്തം കോവിഡ് രോഗികള്‍ രണ്ടായിരത്തില്‍ താഴെയെത്തി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ മൊത്തം കോവിഡ് രോഗികള്‍ രണ്ടായിരത്തില്‍ താഴെയെത്തി . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 16493 പരിശോധനകളില്‍ 9 യാത്രക്കാര്‍ക്കടക്കം മൊത്തം 146 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ന് 316 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1936 ആയി കുറഞ്ഞു.

ചികില്‍സയിലായിരുന്ന 65 കാരന്‍ മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 671 ആയി

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി രണ്ട് പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ആരേയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചില്ല. നിലവില്‍ മൊത്തം 29 പേര്‍ ആശുപത്രിയിലും 10 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്