Breaking News

ഫിഫ 2022 ലോക കപ്പ് ഖത്തര്‍ കളികാണാന്‍ അവസരം ആര്‍ക്കൊക്കെ

റഷാദ് മുബാറക്

ദോഹ : ലോകമെമ്പാടുമുള്ള കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 ലോക കപ്പ് ഖത്തര്‍ കളികാണാന്‍ അവസരം ആര്‍ക്കൊക്കെയെന്ന് ഇന്നു മുതല്‍ അറിയാനായേക്കും.

ജനുവരി 19 മുതല്‍ ഫെബ്രുവരി എട്ട് വരെ നീണ്ട ആദ്യഘട്ട ടിക്കറ്റ് വില്‍പന കാലയളവില്‍ ഒരു കോടി 70 ലക്ഷം ആരാധകരാണ് ടിക്കറ്റിനായി അപേക്ഷിച്ചത്. ഇതില്‍ നിന്ന് റാന്‍ഡം നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 10 ലക്ഷത്തോളം പേര്‍ക്കാണ് മത്സരം കാണാന്‍ അവസരം ലഭിക്കുക. ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 പോര്‍ട്ടല്‍ റാന്‍ഡം സെലക് ഷന് വേണ്ടി തല്‍ക്കാലം അടച്ചിരിക്കുകയാണെന്ന സന്ദേശമാണ് ഇന്ന് സൈറ്റ് സന്ദര്‍ശിച്ചവര്‍ക്ക് ലഭിച്ചത്. ഇന്ന് മുതല്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫിഫ ഇ മെയില്‍ വഴി വിവരം നല്‍കുമെന്നും അതനുസരിച്ച് പണമടച്ച് ടിക്കറ്റ് സ്വന്തമാക്കാമെന്നുമാണ് നിര്‍ദേശം.

ഗള്‍ഫ് മേഖലയില്‍ ആദ്യമായി നടക്കുന്ന ഫിഫ ലോക കപ്പ് മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ കളികാണാനുള്ള അവസരമാണ് കാല്‍പന്തുകളിയാരാധകര്‍ക്ക് ഖത്തര്‍ ഒരുക്കുന്നത്. ഖത്തറില്‍ താമസക്കാരായവര്‍ക്ക് 40 റിയാല്‍ മുതല്‍ കളി കാണാന്‍ അവസരമുണ്ട്.

Related Articles

Back to top button
error: Content is protected !!