Breaking News

ഖത്തറില്‍ ട്രാഫിക് ലംഘനം നടന്ന അതേ മാസം പിഴയടച്ചാല്‍ 50 ശതമാനം ഡിസ്‌കൗണ്ട്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ട്രാഫിക് ലംഘനം നടന്ന അതേ മാസം പിഴയടച്ചാല്‍ 50 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് ട്രാഫിക് വകുപ്പ് . ജനങ്ങളെകൊണ്ട് പിഴടയപ്പിക്കുകയല്ല നിയമമനുസരിപ്പിക്കുകയാണ് ട്രാഫിക് വകുപ്പ് ലക്ഷ്യമാക്കുന്നതെന്നും വകുപ്പ് വ്യക്തമാക്കി .

നിരന്തരമായ ബോധവല്‍ക്കരണത്തിലൂടെ ഓരോ തരത്തിലുള്ള നിയമലംഘനങ്ങളും കുറച്ചുകൊണ്ടുവരുവാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്. വിവിധ ഭാഷകളിലായി വകുപ്പ് നടത്തുന്ന ബോധവല്‍ക്കരണ പരിപാടികള്‍ വളരെ കാര്യക്ഷമമാണ്.

എല്ലാവര്‍ക്കും സുരക്ഷിതമായ റോഡ് എന്ന മഹത്തായ ലക്ഷ്യത്തിലേക്കാണ് ട്രാഫിക് വകുപ്പ് മുന്നേറുന്നത്.