ഖത്തർ നാഷണൽ ഡിബേറ്റിൽ മലയാളി വിവിദ്യാർഥിക്ക് ഒന്നാം സമ്മാനം
ദോഹ. ഖത്തർ ഫൗണ്ടേഷൻ ഖത്തറിലെ ഹൈസ്കൂൾ തലത്തിൽ നടത്തിയ ഡിബേറ്റ് മത്സരത്തിൽ കോഴിക്കോട് വേങ്ങേരി സ്വദേശിയായ ഖദീജ ജൗഹർ ഫസ്റ്റ് പ്രൈസ് കരസ്ഥമാക്കി. ഇരുന്നൂറോളം സ്കൂളുകളിൽ നിന്ന് തെരെഞ്ഞെടുത്ത വിദ്യാർഥികൾക്കിടയിൽ നിന്നാണ് ഈ മിടുക്കി ഒന്നാം സ്ഥാനത്ത് എത്തിയത്. ഒലീവ് ഇന്റർനാഷണൽ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. കോളേജ് ഓഫ് നോർത്ത് അറ്റ്ലാന്റിക്കിൽ ഐ റ്റി പ്രഫഷണലും മോട്ടിവേറ്ററുമായ ജൗഹർ – ഫൗസിയ ദമ്പതികളുടെ മൂത്ത മകളാണ്.
