Archived Articles

ഐ.എസ്.എല്‍ ഫൈനല്‍ മത്സരം കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കളി ലൈവ് കാണുവാന്‍ എല്‍.ഇ.ഡി സ്‌ക്രീന്‍ ഒരുക്കി ഖത്തര്‍ മഞ്ഞപ്പട

ദോഹ. ഞായറാഴ്ച്ച നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് – ഹൈദരാബാദ് എഫ്.സി ഐ.എസ്.എല്‍ ഫൈനല്‍ മത്സരത്തിന്റെ ഗംഭീര ലൈവ് എല്‍.ഇ.ഡി സ്‌ക്രീനിംഗ് ഒരുക്കിയിരിക്കുകയാണ് ഖത്തറിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫാന്‍സ് ഗ്രൂപ്പ് ആയ ഖത്തര്‍ മഞ്ഞപ്പട. ഖത്തറില്‍ ആദ്യമായാണ് ഇത്തരം ഗംഭീര ലൈവ് സ്‌ക്രീനിംഗ് ഒരുങ്ങുന്നത്. ഖത്തറിലെ കായിക വേദികളിലെ ഇന്ത്യന്‍ ആവേശമായ ഖത്തര്‍ മഞ്ഞപ്പടയുടെ ബാന്‍ഡ് ടീമിനോടൊപ്പം മഞ്ഞക്കടലിന് സാക്ഷിയാവാന്‍, ആഘോഷ തിരമാലയുടെ ഭാഗമാകാന്‍ നിങ്ങള്‍ ഓരോരുത്തരെയും ആവേശത്തോടെ അല്‍ റയാന്‍ പ്രൈവറ്റ് സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുന്നു.

– സ്‌ക്രീനിങ്ങിനു പ്രവേശനം സൗജന്യമായിരിക്കും.
– ഫാമിലിക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.