Archived Articles

കുവാഖ് രക്തദാന ക്യാമ്പ് മാര്‍ച്ച് 25ന് ഹമദ് ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍

ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കണ്ണൂര്‍ യുണൈറ്റഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ (കുവാഖ്) നടത്തിവരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘രക്തദാനം മഹാദാനം” എന്ന സന്ദേശമുയര്‍ത്തി ഹമദ് ആശുപത്രിയുമായി സഹകരിച്ച് കൊണ്ട് മാര്‍ച്ച് 25ന് വെള്ളിയാഴ്ച രാവിലെ 8.00 മുതല്‍ ഉച്ചയ്ക്ക് 1:00 വരെ ഹമദ് ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ വെച്ച് രക്തദാന ക്യാമ്പ് നടത്തുന്നു.

കുവാഖ് നടത്തുന്ന ഈ മഹത്തായ പ്രവര്‍ത്തനത്തില്‍ പങ്കാളികള്‍ ആയി രക്തം നല്‍കാന്‍ കഴിയുന്ന ആളുകള്‍ എത്രയും വേഗം ചുവടെ ചേര്‍ത്തിരിക്കുന്ന ലിങ്ക് മുഖേന വിവരങ്ങള്‍ രേഖപ്പെടുത്തി റെജിസ്റ്റര്‍ ചെയ്യുകയോ അല്ലെങ്കില്‍ അമിത്ത് രാമകൃഷ്ണന്‍66832827, മനോഹരന്‍ 55459986 എന്നിവരെ നേരിട്ട് ബന്ധപ്പെട്ടോ പേര് റജിസ്റ്റര്‍ ചെയ്യണം എന്നു വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

രക്തദാതാക്കള്‍ക്ക് നസീം മെഡിക്കല്‍ സെന്റര്‍ നല്‍കുന്ന സൗജന്യ കണ്‍സള്‍ട്ടിംഗ് വൗച്ചര്‍ ഉണ്ടായിരിക്കുന്നതാണ്

രജിസ്‌ട്രേഷന്‍ ലിങ്ക്

https://forms.gle/BtTpUEa7PAbHRSLx5

 

താഴെപ്പറയുന്ന വിഭാഗത്തിൽപ്പെട്ടവർക്ക് രക്തദാനം ചെയ്യാൻ സാധിക്കുകയില്ല.

1) രക്തദാതാവ് 18നും 65നും വയസ്സിനിടയിൽ പ്രായം ഉള്ളവരായിരിക്കണം.

2) വിട്ടുമാറാത്ത ഹൃദയം, ശ്വാസകോശം അല്ലെങ്കിൽ രക്തചംക്രമണ രോഗങ്ങൾ എന്നിവ ഉണ്ടാകരുത്.

3) ദാതാക്കൾ വിളർച്ചയോ ഇൻസുലിൻ ആശ്രിതരോ രക്താതിമർദ്ദമോ ഉള്ളവർ ആയിരിക്കരുത്.

4) ഗർഭിണികൾ, മുലയൂട്ടുന്ന സ്ത്രീകൾ എന്നിവർ രക്തംദാനം ചെയ്യരുത്.

5) രക്തം നേരത്തെ ദാനം ചെയ്തിട്ടു 8 ആഴ്ച (56 ദിവസം) കഴിഞ്ഞിരിക്കണം.

6) കോവിഡ്  പോസിറ്റീവ് ആയിരുന്ന വ്യക്തികൾ നെഗറ്റീവ് ആയിട്ടു 2 ആഴ്ച കഴിഞ്ഞിരിക്കണം.

7) കഴിഞ്ഞ 6 മാസത്തിനുള്ളിൽ ഏഷ്യൻ രാജ്യങ്ങളിലേക്കും 1 മാസത്തിനുള്ളിൽ ജി.സി.സി & യൂറോപ്പ് രാജ്യങ്ങളും യാത്രചെയ്തവർക്കു രക്തദാനം സാധ്യമല്ല.

കോവിഡ് വാക്സിനേഷൻ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർക്കും, സ്വീകരിക്കാൻ പോകുന്നവർക്കും രക്തദാനം നല്കുന്നതിന് തടസ്സമില്ല. (ശാരീരിക അസ്വസ്ഥതകൾ ഇല്ലെങ്കിൽ)

 

Related Articles

Back to top button
error: Content is protected !!