Breaking News

ദോഹ ബാങ്ക് ഗ്രൂപ്പ് സി.ഇ. ഒ. ഡോ.ആര്‍. സീതാരാമന്‍ രാജിവെച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ :ദോഹ ബാങ്ക് ഗ്രൂപ്പ് സി.ഇ. ഒ. ഡോ.ആര്‍. സീതാരാമന്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ രാജിവെക്കാനുണ്ടായ കാരണം വ്യക്തമല്ല.നീണ്ട 15 വര്‍ഷം ദോഹ ബാങ്ക് ഗ്രൂപ്പിന്റെ സി.ഇ. ഒ. പദവി അലങ്കരിച്ച ശേഷമാണ് സീതാരാമന്‍ പടിയിറങ്ങുന്നത്. ഖത്തറിലെ ഏറ്റവും വലിയ അഞ്ചാമത്തെ ബാങ്കായ ദോഹ ബാങ്കിന്റെ വളര്‍ച്ചാവികാസത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഡോ. സീതാരാമന്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും പ്രമുഖനായ ബാങ്കിംഗ് പ്രൊഫഷണലാണ് .