Archived Articles

സഹൃദയ സദസ്സുകള്‍ ഏറ്റെടുത്ത് മീഡിയ പ്‌ളസ് കലാകാരന്റെ മ്യൂസിക്കല്‍ ആല്‍ബം

അമാനുല്ല വടക്കാങ്ങര

ദോഹ : ജോ ആന്റ് ജി മീഡിയയുടെ ബാനറില്‍ ദിപു ജോസഫ് നിര്‍മിച്ച് മീഡിയ പ്‌ളസ് കലാകാരന്‍ ജോജിന്‍ മാത്യു സംഗീതവും സംവിധാനവും നിര്‍വഹിച്ച അച്ഛനമ്മമാര്‍ക്കുള്ള സംഗീതസമര്‍പ്പണമായ അമ്മയും അച്ഛനും മ്യൂസിക്കല്‍ ആല്‍ബം സഹൃദയ സദസ്സുകള്‍ ഏറ്റെടുക്കുന്നു.

പ്രകാശനം ചെയ്ത് ഒരു മാസത്തിനകം ആയിരക്കണക്കിനാളുകളാണ് യുട്യബില്‍ ആല്‍ബം കണ്ടത്.

ജീവിതത്തില്‍ പകരം വെക്കാനില്ലാത്ത അനുഗ്രഹമായ അച്ചനമ്മമാരുടെ സ്നേഹം ഓര്‍മിപ്പിക്കുന്ന ഈ ആല്‍ബം വരികളുടെ മനോഹാരിത കൊണ്ടും, സ്വരമാധുര്യം കൊണ്ടും സംഗീതം കൊണ്ടും മുന്നിട്ട് നില്‍ക്കുന്ന സൃഷ്ടിയെന്ന നിലക്കും ജനകീയമാവുകയാണ് .

 

ജയന്‍ മടിക്കൈയുടെ മനോഹരമായ വരികള്‍ വിന്നി ജെബിന്‍ ആണ് ആലപിച്ചത്. പ്രോഗാമിംഗ്, മിക്സിംഗ്, മാസ്റ്ററിംഗ് സുമേഷ് ആനന്ദ്, ഫ്ളൂട്ട് ബിജു ആലപ്പി, ഇല്ലസ്ട്രേഷന്‍ ഗോകുല്‍ ദാസ്, ആനിമേഷന്‍ ആന്റ് എഡിറ്റിംഗ് ജോയല്‍ മാത്യു, റെക്കോര്‍ഡിംഗ് ജെബിന്‍ ഫ്രാന്‍സിസ് എന്നിവര്‍ നിര്‍വഹിച്ചിരിക്കുന്നു.

ആല്‍ബം കാണാനായി Jo and Ji Media എന്ന യുട്യബ് ചാനല്‍ സന്ദര്‍ശിക്കാവുന്നതാണ്.