Archived Articles

മന്ദലാംകുന്ന് വെല്‍ഫെയര്‍ അസോസിയേഷന്‍ പുതിയ കമ്മിറ്റി രൂപികരിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. തൃശൂര്‍ ജില്ലയിലെ മന്ദലാംകുന്ന് നിവാസികളുടെ ഖത്തറിലെ കൂട്ടായ്മയായ മന്ദലാംകുന്ന് വെല്‍ഫെയര്‍ അസോസിയേഷന്‍ പുതിയ കമ്മിറ്റി രൂപികരിച്ചു.

എ.എം. ബാദുഷ (പ്രസിഡന്റ്), എം.സി. അര്‍ഷാദ് (സെക്രട്ടറി ), ഇ.എച്ച്. മുസ്താക്ക് (ട്രഷറര്‍ ) , താഹ ജമാല്‍ (ജോ:സെക്രട്ടറി ) ആദില്‍ റഷീദ് (വൈ:പ്രസിഡന്റ് ) എന്നിവരാണ് പുതിയ ഭാരവാഹികള്‍.


ദോഹയിലെ സംഘം റസ്റ്റോറന്റില്‍ ചേര്‍ന്ന മന്ദലാംകുന്ന് വെല്‍ഫെയര്‍ അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മീറ്റിംഗില്‍ മുന്‍ പ്രസിഡന്റ് പി.എ ലിയാകത് അധ്യക്ഷ പദവി അലങ്കരിച്ചു. അഡ്വവൈസറി ബോര്‍ഡ് അംഗമായ കാസിം കറുത്താക്ക, മുന്‍ ട്രഷറര്‍ ഷാഹുല്‍ കോട്ടപ്പുറത്ത്, എ. എം ബദറുദ്ധീന്‍, കെ. എച്ച് അന്‍വര്‍, അബു, നജീബ് എന്നിവര്‍ സംസാരിച്ചു. മുന്‍ സെക്രട്ടറി വി.ജി ലാല്‍മോന്‍ സ്വാഗതവും നിലവിലെ ട്രഷറര്‍ താഹ ജമാല്‍ നന്ദിയും പറഞ്ഞു.

മൂന്നരപതിറ്റാണ്ടു കാലമായി സ്വദേശത്തും, വിദേശത്തും സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ കൂട്ടായ്മയാണ് മന്ദലാംകുന്ന് വെല്‍ഫെയര്‍ അസോസിയേഷന്‍