Breaking News

ഖത്തര്‍ ജനസംഖ്യയില്‍ വര്‍ദ്ധന , മൊത്തം ജനസംഖ്യ 28.1 ലക്ഷമായി , ഖത്തറില്‍ മൊത്തം 2029353 പുരുഷന്മാരും 782421 സ്ത്രീകളും

ഖത്തറില്‍ മൊത്തം 2029353 പുരുഷന്മാരും 782421 സ്ത്രീകളും

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ജനസംഖ്യയില്‍ വര്‍ദ്ധന , മൊത്തം ജനസംഖ്യ 28.1 ലക്ഷമായി . പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ ഫെബ്രുവരി അവസാനത്തെ കണക്കനുസരിച്ച് രാജ്യത്ത് 2811774 ആളുകളാണുള്ളത്. ഇതില്‍ 2029353 പുരുഷന്മാരും 782421 സ്ത്രീകളുമാണ് . കോവിഡും അനുബന്ധ പ്രശ്‌നങ്ങളും കാരണം രാജ്യത്തിന് പുറത്തുണ്ടായിരുന്ന ഏകദേശമാളുകളൊക്കെ തിരിച്ചെത്തിയെന്നാണണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഫെബ്രുവരി മാസം 1750 ജനനവും 228 മരണവും റിപ്പോര്‍ട്ട് ചെയ്തു .

376 വിവാഹവും 212 വിവാഹമോചനവും ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തതായും പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി വ്യക്തമാക്കി

Related Articles

Back to top button
error: Content is protected !!