Archived Articles

ഓക്‌സിജന്‍ പ്രൊഡക്ഷന്‍സിന്റെ റമദാന്‍ ഗാനം പ്രകാശനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ : പുണ്യ റമദാനിന്റെ ദിനരാത്രങ്ങളില്‍ പശ്ചാതാപ മനസ്സോടെ സൃഷ്ടാവിലേക്ക് മടങ്ങുകയെന്ന സന്ദേശത്തോടെ ഓക്‌സിജന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.പി.എം ഫിറോസ് സംവിധാനം ചെയ്ത റമദാന്‍ ഗാനം പ്രകാശനം ചെയ്തു.

റേഡിയോ സുനോ മാനേജിംഗ് ഡയറക്ടറും കോ ഫൗണ്ടറുമായ അമീര്‍ അലി പരുവള്ളിയാണ് ഗാനം പ്രകാശനം ചെയ്തത്. ആര്‍ജെകളായ നിസ, വിനു, സെയ്ദ്, നിഖില്‍ സാന്‍, ഷഫീര്‍ ഉളിക്കല്‍, റാഫി, ഷറഫു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പൂര്‍ണമായും ഖത്തറില്‍ ചിത്രീകരിച്ച ഗാനത്തില്‍ പാകിസ്ഥാന്‍ സ്വദേശിയായ മുഹമ്മദ് ഷരീഫാണ് മുഖ്യ വേഷത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഡി.ഒ.പിയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് പി.പി.എം ഫിറോസാണ്, വരികളും സംവിധാന സഹായവും അനസ് ദോഹയും മ്യൂസിക് & പ്രോഗ്രാമിംഗ് നിഖില്‍ സാനുമാണ്. ഓക്‌സിജന്‍ ഓഡിയോ ഹബ്ബില്‍ റെക്കോര്‍ഡ് ചെയ്ത ഗാനം പാടിയിരിക്കുന്നത് നിഖില്‍ സാനും ആകാശും നബീലുമാണ്.

ക്യാമറ എഡിറ്റിംഗ് വൈഷാഖ് വള്ളിക്കാടനും ജിംബ്ബല്‍ ആകാശ് എഫ്.എക്ലും ഡ്രോണ്‍ നബീല്‍ ഷഹ്‌സാദും ഷബാനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ഷഫീര്‍ ഉളിക്കല്‍ ആര്‍ട്ട് കോഡിനേറുമാണ്. ആര്‍ട്ട് ബഷീര്‍ നന്മണ്ടയും ദഫ് വിഭാഗം ക്യൂ മലയാളം ടീമുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
ഗാനം കാണാനായി https://youtu.be/qfw2gwFVDIg എന്ന ലിങ്ക് സന്ദര്‍ശിക്കാവുന്നതാണ്.