Breaking News

ഖത്തര്‍ പൊതുമാപ്പ്, വിവിധ ഭാഷകളില്‍ ബോധവല്‍ക്കരണവുമായി ആഭ്യന്തര മന്ത്രാലയം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ വിസ ചട്ടങ്ങള്‍ ലംഘിച്ച് കഴിയുന്നവര്‍ക്കുള്ള പൊതുമാപ്പ് ഏപ്രില്‍ 30 വരെ നീട്ടിയത് പരമാവധി പ്രയോജനപ്പെടുത്തുവാന്‍ വിദേശികളെ വിവിധ ഭാഷകളില്‍ ബോധവല്‍ക്കരിക്കുന്ന ഫ്‌ളയറുകളുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത് .

പൊതുമാപ്പിന്റെ വിശദാംശങ്ങടങ്ങിയ ഫ്‌ളയറുകള്‍ മലയാളമടക്കം പല ഭാഷകളിലും ലഭ്യമാണ് . സാമൂഹ്യ മാധ്യമങ്ങളിലൂടെ കൂടുതല്‍ ആളുകളിലേക്കെത്തുകയും നിയമം ലംഘിച്ച് കഴിയുന്നവരെയെല്ലാം 50 ശതമാനം ഇളവോടെ വിസ ചട്ടങ്ങള്‍ ശരിപ്പെടുത്തുവാന്‍ സഹായിക്കുകയാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്.