Archived Articles

ഒരുമയുടെ സന്ദേശം വിളിച്ചോതി ഖത്തറിലെ പെരുമ്പാവൂര്‍ പ്രവാസി കൂട്ടായ്മ ഇഫ്താര്‍ സംഗമം

അമാനുല്ല വടക്കാങ്ങര

ദോഹ. ഒരുമയുടെ സന്ദേശം വിളിച്ചോതി ഖത്തറിലെ പെരുമ്പാവൂര്‍ പ്രവാസി കൂട്ടായ്മ ഇഫ്താര്‍ സംഗമം. ബ്രിട്ടീഷ് മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ജാതിമതഭേദമന്യേ ഖത്തറിലെ പെരുമ്പാവൂര്‍ നിവാസികളായ ഇരുന്നൂറ്റിയന്‍പതോളം പേര്‍ പങ്കെടുത്തു.


കോവിഡ് കാലം കവര്‍ന്നെടുത്ത കൂടിച്ചേരലിന്റെ നല്ല നാളുകള്‍ തിരികെ വരുന്നതിന്റെ സന്തോഷമായിരുന്നു ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തവരുടെ വാക്കുകളിലും മുഖത്തും. കാലുഷ്യത്തിന് ശ്രമം നടക്കുന്ന സമകാലിക സാഹചര്യത്തില്‍ ഒരുമിച്ചിരിക്കുന്നതിനെ കുറിച്ചുള്ള ചിന്തകളാണ് അബ്ദുള്‍ ഷുക്കൂര്‍ റമദാന്‍ സന്ദേശത്തില്‍ നല്‍കിയത്.

സുനില്‍ മുല്ലശ്ശേരി , സനൂപ്,ബേസില്‍ തമ്പി,രാജേഷ് ,സനന്ദ് പുതിയേടത്ത്, വിന്‍സ് , മഞ്ജുഷ ശ്രീജിത്ത്, നിഷാദ് സൈദ്, മുഹമ്മദ് മല്ലശ്ശേരി , പ്രദീപ് , അന്‍സ സനൂപ് ,അനസ് ടീസ്പോട്ട്, അന്‍സാര്‍ വെളളാക്കുടി, സുനില്‍ പെരുമ്പാവൂര്‍, സലീല്‍, സുനില ജബ്ബാര്‍, ഖമറുന്നീസ ഷെബിന്‍, സുധ, മിഥുന്‍, സന്തോഷ് ഇടയത്ത് എന്നിവര്‍ ഇഫ്താര്‍ വിരുന്നിന് നേതൃത്വം നല്‍കി.