Archived Articles

ദോഹയിലെ മുണ്ടക്കയം കൂട്ടായ്മ പലിശ രഹിത നിധി രൂപീകരിക്കുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ. ദോഹയിലെ മുണ്ടക്കയം കൂട്ടായ്മ പലിശ രഹിത നിധി രൂപീകരിക്കുന്നു . മന്‍സൂറാ ഓയിസ്റ്റര്‍. റെസ്റ്റോറന്റ് സംഘടിപ്പിച്ച നോബുതുറയോടനുബന്ധിച്ചാണ് അംഗങ്ങളുടെ വെല്‍ഫെയറിന് വേണ്ടി എല്ലാ മാസവും കൃത്യമായി ഒരു ഫണ്ട് സേവിങ്‌സ് ചെയ്യാനും പലിശ രഹിത നിധി രൂപീകരിക്കാനും തീരുമാനിച്ചത്.

സേവിങ്‌സ് സ്‌കീമില്‍ അംഗമായി ആറ് മാസത്തിനു ശേഷം നാട്ടില്‍ പോകുന്ന അംഗത്തിന് ഒരു നിശ്ചിത സംഖ്യ പലിശ രഹിത ലോണ്‍ കൊടുക്കും. അദേഹം തിരിച്ച് വന്നതിന് ശേഷം പണം തിരിച്ച് അടച്ചാല്‍ മതി. മുണ്ടക്കയം പ്രദേശത്ത് നിന്നും ഖത്തറിലുള്ള പ്രവാസികള്‍ക്ക് അംഗമാകാന്‍ ആഗ്രഹമുണ്ടെങ്കില്‍ 77004843. നസീര്‍ മുണ്ടക്കയം. .33142643. ഷംസുദീന്‍ മുണ്ടക്കയം എന്നിവരുമായി ബന്ധപ്പെടാം.