Breaking News

ഖത്തറില്‍ ഈ ആഴ്ച ചൂട് കൂടാന്‍ സാധ്യത

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ഈ ആഴ്ച ചൂട് കൂടാന്‍ സാധ്യത. മെയ് മാസം തുടങ്ങിയിട്ടും ഖത്തറില്‍ കഠിനമായ ചൂട് ആരംഭിച്ചിരുന്നില്ല. എന്നാല്‍ വരുന്ന രണ്ടു ദിവസത്തിനുള്ളില്‍ ഖത്തറില്‍ ചൂട് പെട്ടെന്ന് കൂടിയേക്കാമെന്നും വാരാന്ത്യത്തോടെ 45 ഡിഗ്രി വരെ ഉയര്‍ന്നേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

വ്യാഴം-വെള്ളി ദിവസങ്ങളില്‍ 32 മുതല്‍ 45 ഡിഗ്രി വരെയായിരിക്കും ചൂട് അനുഭവപ്പെടുക. കാറ്റിന്റെ ദിശയില്‍ മാറ്റമുണ്ടാകുന്നതാണ് ചൂട് വര്‍ധിക്കാന്‍ കാരണം. പലപ്പോഴും ദൂരക്കാഴ്ച നാല് മുതല്‍ എട്ട് വരെ കിലോമീറ്റര്‍ ആയിരിക്കും.

Related Articles

Back to top button
error: Content is protected !!