Archived Articles

ഖത്തറില്‍ പെരുന്നാള്‍ അവധി കഴിഞ്ഞ് ബാങ്കുകള്‍ നാളെ തുറക്കും

അമാനുല്ല വടക്കാങ്ങര

ദോഹ:ഖത്തറിലെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പെരുന്നാള്‍ അവധി കഴിഞ്ഞ് ബാങ്കുകള്‍ നാളെ തുറക്കും. രാജ്യത്തെ ബാങ്കുകള്‍, എക്‌സ്‌ചേഞ്ച് സ്റ്റോറുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഫിനാന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ്, ഫിനാന്‍ഷ്യല്‍ അഡൈ്വസറികള്‍ എന്നിവയുള്‍പ്പെടെ രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും മെയ് 1 മുതല്‍ 5 വരെയായിരുന്നു ഔദ്യോഗികമായ പെരുന്നാള്‍ അവധി. വെള്ളി , ശനി ദിവസങ്ങള്‍ വാരാന്ത്യ അവധി ദിനങ്ങളായതിനാല്‍ രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും അവധി കഴിഞ്ഞ് മെയ് 8 ഞായറാഴ്ച മുതല്‍ ബിസിനസ്സ് പുനരാരംഭിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും അവധി 2022 മെയ് 1 ഞായറാഴ്ച ആരംഭിച്ച് 2022 മെയ് 9 തിങ്കളാഴ്ച അവസാനിക്കും. ജീവനക്കാര്‍ 2022 മെയ് 10 ചൊവ്വാഴ്ചയാണ് ജോലി പുനരാരംഭിക്കുക.

സ്വകാര്യ സ്ഥാപനങ്ങള്‍ മിക്കവയും വ്യാഴാഴ്ച മുതല്‍ തന്നെ ജോലി ആരംഭിച്ചിരുന്നു. വ്യാഴാഴ്ച തുറക്കാതിരുന്ന സ്ഥാപനങ്ങള്‍ ഇന്ന് രാവിലെ തുറന്നതോടെ സ്വകാര്യ മേഖല പൂര്‍ണമായും സജീവമാണ്