Archived Articles

ആര്‍ എസ് സി ഖത്തര്‍ നാഷനല്‍ ‘തര്‍തീല്‍’22 ദോഹ ജേതാക്കള്‍

അമാനുല്ല വടക്കാങ്ങര

ദോഹ: രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിച്ച ഹോളി ഖുര്‍ആന്‍ മത്സരങ്ങളില്‍ ദോഹ ജേതാക്കളായി. മോഡേണ്‍ ബ്രിട്ടീഷ് സ്‌കൂളില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെയിലാണ് ദോഹ ആധിപത്യം തെളിയിച്ചത്. , എയര്‍പോര്‍ട്ട് സെന്‍ട്രലിനാണ് രണ്ടാം സ്ഥാനം. നാലു വിഭാഗങ്ങളിലായി തിലാവത്, ഹിഫ്‌ള്, ഗവേഷണ പ്രബന്ധം, ഖുര്‍ആന്‍ സെമിനാര്‍, ഖുര്‍ആന്‍ ക്വിസ് തുടങ്ങി പത്തൊമ്പത് ഇനങ്ങളിലായിരുന്നു മത്സരം നടന്നത്.

സയ്യിദ് മുഹമ്മദ് അസ്ലം ജിഫ്രി (ശ്രീലങ്ക) പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഐ സി എഫ് ഖത്തര്‍ നാഷനല്‍ സെക്രട്ടറി ബഷീര്‍ പുത്തൂപ്പാടം ഉദ്ഘാടനം നിര്‍വഹിച്ചു. മുഹമ്മദ് അബ്ദുറഹ്മാന്‍ മദനി സന്ദേശപ്രഭാഷണം നടത്തി.ഖുര്‍ആന്‍ മാനവിക പക്ഷത്ത് നിന്ന് സമൂഹത്തെ മുന്നോട്ടു നയിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സമാപന സംഗമത്തില്‍ നൗഫല്‍ ലത്തീഫി അധ്യക്ഷത വഹിച്ചു. അഹ്മദ് സഖാഫി പേരാമ്പ്ര,ഹാഫിള് ഉമറുല്‍ ഫാറൂഖ് സഖാഫി, മൊയ്തീന്‍ ഇരിങ്ങല്ലൂര്‍, ഹബീബ് മാട്ടൂല്‍ സംസാരിച്ചു. ശംസുദ്ധീന്‍ സഖാഫി സ്വാഗതവും ശംസുദ്ധീന്‍