Breaking News

ഫിഫ ട്രോഫിയുടെ ഖത്തര്‍ പര്യടനം തുടരുന്നു, ഇന്നലെ ട്രോഫി കാണാനെത്തിയത് പതിനായിരങ്ങള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. കാല്‍പന്തുകളിയാരാധകര്‍ക്കിടയില്‍ ആവേശത്തിരകളുയര്‍ത്തി ഫിഫ ട്രോഫിയുടെ ഖത്തര്‍ പര്യടനം തുടരുകയാണ് ഇന്നലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ട്രോഫി കാണാനെത്തിയത് പതിനായിരങ്ങള്‍.

പലര്‍ക്കും മണിക്കൂറുകള്‍ കാത്തുനിന്ന ശേഷമാണ് ട്രോഫിയുടെ അടുത്തെത്താനും ഫോട്ടോയെടുക്കാനുമൊക്ക അവസരം ലഭിച്ചത്.

ഇന്ന് വൈകുന്നേരം 6 മണി മുതല്‍ 9 മണിവരെ ലുസൈല്‍ മറീനയിലും നാളെ സൂഖ് വാഖിഫിലും തിങ്കളാഴ്ച മുശൈരിബ് ഡൗണ്‍
ടൗണിലും പ്രദര്‍ശനത്തിന് വെക്കുന്ന ട്രോഫിക്ക് ചൊവ്വാഴ്ച കതാറയില്‍ യാത്രയയപ്പ് നല്‍കും. ഫിഫ ആസ്ഥാനത്തേക്ക് പോകുന്ന ട്രോഫി ലോക പര്യടനം കഴിഞ്ഞ് നവംബര്‍ 21 നാണ് ദോഹയില്‍ തിരിച്ചെത്തുക.