Breaking News

ഖത്തറില്‍ ഇതുവരെ 68 ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകള്‍ നല്‍കി

അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് വാക്‌സിന്‍ ആരംഭിച്ചതുമുതല്‍ ഖത്തറില്‍ ഇതുവരെ 68 ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകള്‍ നല്‍കിയതായും മൊത്തം ജനസംഖ്യയുടെ 89.4 ശതമാനവും രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തീകരിച്ചതായും പൊതുജനാരോഗ്യ മന്ത്രാലയം. 1558140 പേര്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിനും എടുത്തവരാണ് .

കോവിഡ് മരണവും സങ്കീര്‍ണതകളും പ്രതിരോധിക്കുന്നതില്‍ വാക്‌സിനേഷന്റെ പങ്ക് വളരെ വലുതാണ് . ലോകാടിസ്ഥാനത്തില്‍ തന്നെ ഏറ്റവും കുറവ് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലൊന്നാണ് ഖത്തര്‍.