- May 20, 2022
- Updated 8:52 am
ടൂറിസം രംഗത്തെ പ്രതീക്ഷകളും സാധ്യതകളും പങ്കുവെച്ച് ഇരുപത്തൊമ്പതാമത് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് സമാപിച്ചു
- May 13, 2022
- BREAKING NEWS
അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡാനന്തര ലോകത്ത് ടൂറിസം രംഗത്തെ പ്രതീക്ഷകളും സാധ്യതകളും പങ്കുവെച്ച് ഇരുപത്തൊമ്പതാമത് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സമാപിച്ചു
150 രാജ്യങ്ങളില്‍ നിന്നായി 1,500 പ്രദര്‍ശകരും മുപ്പതിനായിരത്തോളം സന്ദര്‍ശകരും ടൂറിസം രംഗത്തെ വ്യവസായ പ്രമുഖരും അന്താരാഷ്ട്ര യാത്രയുടെയും വിനോദസഞ്ചാരത്തിന്റെയും ഭാവിയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ പങ്കിടാന്‍ ഒത്തുകൂടിയപ്പോള്‍ വ്യോമയാന മേഖലയില്‍ പുതിയ പ്രതീക്ഷയുടേയും ഉണര്‍വിന്റേയും ലക്ഷണങ്ങള്‍ കാണപ്പെട്ടു.
മിഡില്‍ ഈസ്റ്റ് മേഖലയിലുടനീളമുള്ള ട്രാവല്‍, ടൂറിസം മേഖലയുടെ വികസനവും പുരോഗതിയും അടയാളപ്പെടുത്തുന്ന തരത്തില്‍ ജിസിസി ഹോട്ടല്‍ നിര്‍മ്മാണ കരാര്‍ അവാര്‍ഡുകള്‍ ഈ വര്‍ഷം മാത്രം 16 ശതമാനം ഉയരുമെന്നാണ് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് നല്‍കുന്ന സൂചന.