Breaking News

കോവിഡിനെ അതിജീവിച്ച് മുന്നേറാനൊരുങ്ങി ഖത്തര്‍ , ഞായറാഴ്ച മുതല്‍ പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കില്ല

അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡിനെ അതിജീവിച്ച് മുന്നേറാനൊരുങ്ങി ഖത്തര്‍ , ഞായറാഴ്ച മുതല്‍ പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കില്ല. കോവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ നിത്യവും പ്രതിദിന കോവിഡ് കേസുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും പത്രങ്ങളിലൂടെയുമൊക്കെ പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. സ്ഥിതിഗതികളെക്കുറിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനും ജാഗ്രതയോടെ പ്രതികരിക്കുവാന്‍ ആഹ്വാനം ചെയ്യാനുമാണ് കണക്കുകള്‍ പ്രസിദ്ധീകരിച്ചരുന്നത്. എന്നാല്‍ മെയ് 21 മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുകയും രാജ്യം സാധാരണ നിലയിലേക്ക് തയ്യാറാകുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തുന്നത്.

മെയ് 30 മുതല്‍ കോവിഡിന്റെ പ്രതിവാര സമ്മറി പ്രസിദ്ധീകരിക്കും. എന്നാല്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് കോവിഡ് കേസുകള്‍, വാക്‌സിന്‍, കോവിഡ് മരണം തുടങ്ങിയ വിവരങ്ങള്‍ നിത്യവും അപ്‌ഡേറ്റ് ചെയ്യും.