Archived Articles

കള്‍ച്ചറല്‍ ഫോറം കൂടെയുണ്ട് മങ്കട മണ്ഡലം വെല്‍ഫെയര്‍ ഹോമിന് ഫണ്ട് കൈമാറി

കള്‍ച്ചറല്‍ ഫോറം കൂടെയുണ്ട് മങ്കട മണ്ഡലം വെല്‍ഫെയര്‍ ഹോമിന് ഫണ്ട് കൈമാറി
മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ : കള്‍ച്ചറല്‍ ഫോറം കൂടെയുണ്ട് ക്യാമ്പയിനോടനുബന്ധിച്ച് ഖത്തര്‍ കള്‍ച്ചറല്‍ ഫോറം മങ്കട മണ്ഡലം പ്രഖ്യാപിച്ച വെല്‍ഫെയര്‍ ഹോമിന്റെ ഫണ്ട് കൈമാറി. വെല്‍ഫെയര്‍ പാര്‍ട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഖാദര്‍ അങ്ങാടിപ്പുറം ഉല്‍ഘാടനം നിര്‍വഹിച്ചു. ഖത്തറിലെ സുമനുസ്സുകളുടെ സഹായത്താല്‍ കള്‍ച്ചറല്‍ ഫോറം മങ്കട മണ്ഡലം ശേഖരിച്ച ഫണ്ട് എക്സിക്യൂട്ടീവ് മെമ്പര്‍ സി.എച്ച് ഫായിസ് ഹനീഫ് അരിപ്ര 2-ാം വാര്‍ഡ് മെമ്പര്‍ സ്വാലിഹ നൗഷാദിന് കൈമാറി.
അരിപ്ര എന്‍ സി ടി അക്കാദമിയില്‍ വെച്ച് നടന്ന പരിപാടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സൈതാലി വലമ്പൂര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദലി മാസ്റ്റര്‍ മങ്കട, ഗടഠങ പ്രതിനിധി ജമാല്‍ മാസ്റ്റര്‍, സക്കീര്‍ അരിപ്ര, നൗഷാദ് എന്നിവര്‍ പങ്കെടുത്തു.