Archived Articles

ലോക കപ്പ് സമയത്ത് ഖത്തര്‍ നിവാസികള്‍ക്ക് 10 ബന്ധുക്കളെയും സുഹൃത്തുക്കളേയും വരെ കൂടെ താമസിപ്പിക്കാം

ലോക കപ്പ് സമയത്ത് ഖത്തര്‍ നിവാസികള്‍ക്ക് 10 ബന്ധുക്കളെയും സുഹൃത്തുക്കളേയും വരെ കൂടെ താമസിപ്പിക്കാം
അമാനുല്ല വടക്കാങ്ങര

ദോഹ: ലോക കപ്പ് സമയത്ത് ഖത്തര്‍ നിവാസികള്‍ക്ക് 10 ബന്ധുക്കളെയും സുഹൃത്തുക്കളേയും വരെ കൂടെ താമസിപ്പിക്കാം. ഇതിനായി ഔദ്യോഗിക റസിഡന്‍സി പ്ളാറ്റ് ഫോമില്‍ ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. അതുപോലെ തന്നെ അതിഥികള്‍ തങ്ങളുടെ ആതിഥേയന്റെ വിശദാംശങ്ങള്‍ ഹയ്യാ ഡിജിറ്റല്‍ പ്ളാറ്റ് ഫോമില്‍ എന്റര്‍ ചെയ്യണം.
ഫോര്‍ സീസണ്‍ ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഹയ്യ പ്ലാറ്റ്‌ഫോം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഈദ് അല്‍ കുവാരിയാണ് ഇക്കാര്യം അറിയിച്ചത്.

പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുടെ എണ്ണം നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം കുറിച്ചു, പ്ലാറ്റ്‌ഫോമിന് അതിന്റെ ലോഞ്ച് ദിനത്തില്‍ മാത്രം 3,000 അഭ്യര്‍ത്ഥനകളാണ് ലഭിച്ചത്.