Archived Articles

ദോഹ മെട്രോ റെഡ് ലൈനിന് പകരം നാളെയും മറ്റന്നാളും ബസ് സര്‍വീസ്

അമാനുല്ല വടക്കാങ്ങര

ദോഹ. അത്യാവശ്യമായ മെയിന്റനന്‍സ് ജോലികളുള്ളതിനാല്‍ നാളെയും മറ്റന്നാളും ദോഹാ മെട്രോ റെഡ് ലൈനിന് പകരം ബസ് സര്‍വീസുകളായിരിക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. റാസ് ബു ഫണ്ടാസില്‍ നിന്നും ഓരോ 5 മിനിറ്റിലും ലുസൈല്‍ ക്യൂ.എന്‍. ബി യിലേക്ക് ബസ്സുകള്‍ സര്‍വീസ് നടത്തും.

ഈ ബസ്സുകള്‍ കതാറ, വകറ എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തില്ല. ഓരോ 15 മിനിറ്റിലും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനും റാസ് ബു ഫണ്ടാസിനുമിടയില്‍ ഷട്ടില്‍ സര്‍വീസുണ്ടാകും.
മെട്രോ ലിങ്ക്, മെട്രോ എക്സ്പ്രസ്സ് സര്‍വീസുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കും.