Breaking News

ഖത്തറിലേക്ക് സന്ദര്‍ശക പ്രവാഹം തുടരുന്നു, 2022 ഏപ്രില്‍ മാസം ഖത്തറിലെത്തിയത് 97854 സന്ദര്‍ശകര്‍

അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിലേക്ക് സന്ദര്‍ശക പ്രവാഹം തുടരുന്നു, 2022 ഏപ്രില്‍ മാസം ഖത്തറിലെത്തിയത് 97854 സന്ദര്‍ശകര്‍. സന്ദര്‍ശകരുടെ വരവില്‍ ഖത്തര്‍ വളര്‍ച്ച കൈവരിച്ചത് വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വുണ്ടാക്കിയതായി പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട വ്യക്തമാക്കുന്നു. കോവിഡ് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതും യാത്രാ നിയന്ത്രണങ്ങള്‍ നീക്കിയതുമാണ് ടൂറിസം മേഖലയെ സഹായിച്ചത്. 2021 ഏപ്രിലില്‍ കേവലം 13,312 സന്ദര്‍ശകരാണ് ഖത്തറിലെത്തിയത്.

ആകെ എത്തിയവരില്‍ 62,470 സന്ദര്‍ശകരും വിമാനങ്ങളില്‍ വന്നവരാണ്. കടല്‍ വഴി വന്ന സന്ദര്‍ശകരുടെ എണ്ണം 8,229 ആയി ഉയര്‍ന്നപ്പോള്‍ 27,155 പേര്‍ കര വഴി എത്തിയതായി റിപ്പോര്‍ട്ട് പറയുന്നു.

ഖത്തര്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ടെങ്കിലും ഏഷ്യയില്‍ നിന്നും ഓഷ്യാനിയയില്‍ നിന്നുമുള്ള സഞ്ചാരികളാണ് ഏപ്രിലില്‍ ഏറ്റവുമധികം ഖത്തറിലെത്തിയത്. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം, 32 ശതമാനം സന്ദര്‍ശകര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു . 2022 വര്‍ഷം ഏപ്രിലില്‍ ഇത് 30,966 ആണ്, മുന്‍ വര്‍ഷം ഇതേ മാസത്തില്‍ ഇത് 7,780 ആയിരുന്നു.

ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വരവ് മൊത്തം സന്ദര്‍ശകരുടെ 31 ശതമാനമാണ്. ജിസിസിയില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം 2022 ഏപ്രിലില്‍ 30,258 ആയി ഉയര്‍ന്നു. 2021 ല്‍ ഇത് 2,782 ആയിരുന്നു.

അറബ് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ 9 ശതമാനമാണ് . 8908 പേരാണ് അറബ് മേഖലയില്‍ നിന്നും 2022 ഏപ്രിലില്‍ ഖത്തറിലെത്തി.ത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും 20,019 സന്ദര്‍ശകര്‍ 2022 ഏപ്രിലില്‍ ഖത്തറിലെത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. . അമേരിക്കയില്‍ നിന്നുള്ള സന്ദര്‍ശകര്‍ 2022 ഏപ്രിലില്‍ 6,007 ആയിരുന്നു

മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം ഈ വര്‍ഷം ഏപ്രിലില്‍ 1,696 ആയിരുന്നു.

ഖത്തര്‍ ടൂറിസത്തിന്റെ കണക്കനുസരിച്ച് 2022 ആദ്യ പാദത്തില്‍ ഖത്തറിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏഴ് മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!