Breaking News

ഫിഫ ലോകകപ്പ് ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ പരിഗണിച്ച് ജൂണ്‍ 13, 14 തീയതികളില്‍ മെട്രോ സേവനം പുലര്‍ച്ചെ ഒരു മണി വരെ

അമാനുല്ല വടക്കാങ്ങര

ദോഹ. ജൂണ്‍ 13, 14 തീയതികളില്‍ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ പരിഗണിച്ച് രണ്ട് ദിവസങ്ങളിലും മെട്രോ സേവനം പുലര്‍ച്ചെ ഒരു മണി വരെ ദീര്‍ഘിപ്പിക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. മത്സരങ്ങള്‍ കാണാനെത്തുന്ന ഫുട്‌ബോള്‍ ആരാധകരുടെ സൗകര്യാര്‍ത്ഥം മുമ്പും ദോഹ മെട്രോ സേവനം പുലര്‍ച്ചെ ഒരു മണി വരെ ്‌നീട്ടിയിരുന്നു.

ഒരു സേവന അപ്ഡേറ്റില്‍, ‘2022 ജൂണ്‍ 13 & 14 തീയതികളില്‍, ഫുട്‌ബോള്‍ ഇവന്റിനായി മെട്രോ സര്‍വീസുകള്‍ പുലര്‍ച്ചെ 1 മണി വരെ നീട്ടും’ എന്ന് പ്രസ്താവിച്ചു.

ജൂണ്‍ 13 ന്, പെറുവും ഓസ്ട്രേലിയയും തമ്മിലും ജൂണ്‍ 14 ന് കോണ്‍കാകാഫ് യോഗ്യതാ റൗണ്ടില്‍ കോസ്റ്റാറിക്കയും ന്യൂസിലന്‍ഡും തമ്മിലുമാണ് മല്‍സരം. രണ്ട് മത്സരങ്ങളും ഖത്തര്‍ സമയം രാത്രി 9 മണിക്ക് ആരംഭിക്കും.