Breaking News

ഇന്നും നാളെയും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് യാത്രക്കാരുടെ പിക്കപ്പും ഡ്രോപ്പ് ഓഫും ഭാഗികമായി പാര്‍ക്കിംഗിലേക്ക് മാറ്റും

അമാനുല്ല വടക്കാങ്ങര

ദോഹ.ഇന്നും നാളെയും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് യാത്രക്കാരുടെ പിക്കപ്പും ഡ്രോപ്പ് ഓഫും ഭാഗികമായി പാര്‍ക്കിംഗിലേക്ക് മാറ്റും . വേനലവധിയുടെ മുന്നോടിയായുള്ള തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാരുടേയും പൊതുജനങ്ങളുടേയും സുരക്ഷ കണക്കിലെടുത്തുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ പിക്കപ്പും ഡ്രോപ്പ് ഓഫും ഭാഗികമായി പാര്‍ക്കിംഗിലേക്ക് മാറ്റുന്നത്. ഇന്ന് രാവിലെ 10 മണി മുതല്‍ 12 മണി വരെയും നാളെ ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ 6 മണി വരെയുമാണ് അറൈവല്‍ , ഡിപ്പാര്‍ച്ചര്‍ ഗെയിറ്റുകളുടെയടുത്തുള്ള പിക്കപ്പും ഡ്രോപ്പ് ഓഫും നിയന്ത്രിക്കുക. ലിമോസിനുകളും ടാക്സികളും ഖത്തര്‍ എയര്‍വേയ്സ് ഫസ്റ്റ്, ബിസിനസ് ക്ലാസ് യാത്രക്കാരും നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടും.

ട്രയല്‍ കാലയളവില്‍ യാത്രക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഹ്രസ്വകാല കാര്‍ പാര്‍ക്കിംഗില്‍ രണ്ട് മണിക്കൂര്‍ സൗജന്യ പാര്‍ക്കിംഗിന് ആക്സസ് ഉണ്ടായിരിക്കും, കാര്‍ പാര്‍ക്കില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാരെ സഹായിക്കുന്നതിന് സൗജന്യ പോര്‍ട്ടര്‍ സേവനവും ലഭ്യമാണ്.